മറയൂര്‍: പ്രശസ്ത മലയാള ചലച്ചിത്ര നടൻ പൂജപ്പുര രവി (86) അന്തരിച്ചു. മറയൂരിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. വേലുത്തമ്ബി ദളവയായിരുന്നു ആദ്യചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
നിരവധി സീരിയലുകളിലും അഭിനയിച്ചു. രവീന്ദ്രൻ നായര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. എസ്.എല്‍.പുരം സദാനന്ദന്റെ ‘ഒരാള്‍ കൂടി കള്ളനായി’ എന്ന നാടകത്തില്‍ ‘ബീരാൻകുഞ്ഞ്’ എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. അതിനു ശേഷം ‘കലാനിലയം ഡ്രാമാ വിഷൻ’ നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവര്‍ത്തിച്ചു. നായാട്ട്, തേനും വയമ്ബും, കുയിലിനെ തേടി, ഇതാ ഇന്നുമുതല്‍, രാക്കുയിലിൻ രാഗസദസില്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ദ കാര്‍, കിഴക്കൻ പത്രോസ്, ആയിരപ്പറ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പൂജപ്പുര രവി സാന്നിധ്യമറിയിച്ചു.
പൂജപ്പുരയില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മറയൂരിലെ മകളുടെ വീട്ടിലേക്ക് അദ്ദേഹം താമസം മാറിയത്











